മലപ്പുറത്ത് ‘തട്ടമിട്ട മൂന്ന് പെൺകുട്ടികൾ‘ നൃത്തം ചെയ്തു.എയിഡ്സിനെ പ്രതിരോധിക്കുന്ന മാന്ത്രിക നൃത്തം.സോഷ്യൽ മീഡിയ കുട്ടികൾകൊപ്പം ചുവടുവെച്ചു.ആട്ടം കണ്ട് പലർക്കും രക്തം തിളച്ചു.ചില കോയമാർ ‘ഫത്വവ’കളുമായി ചൂടു പകർന്നു;
’പെണ്ണേ, നിനക്കു മരിക്കണ്ടെ, നരകത്തിലെ വിറകുകൾ'
ലിബറൽ സെക്കുലർ ബുദ്ധിജീവികൾ ചാടിവീണു.വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാത്ത മതമൗലിക-വർഗീയ വാദികളുടെ ഫത്വവകൾക്കെതിരെ ഉറഞ്ഞുതുള്ളി.കാര്യമായ പരിപാടികളില്ലാതെ ഉറങ്ങിക്കിടക്കുകയായിരുന്ന എസ്എഫ്ഐ സടകുടഞ്ഞെഴുന്നേറ്റു. മുസ്ലിം സ്ത്രീയെ പ്രാകൃത സംസ്കാരത്തിൽ നിന്ന് രക്ഷിക്കാൻ കാഹളം മുഴങ്ങി.അമുസ്ലിം പെൺകുട്ടികളെ വരെ ‘മക്കന‘യിടീച്ച് തെരുവിലിറക്കി.പിന്തിരിപ്പൻ ആങ്ങളമാർക്ക് താക്കീത്, മത തീവ്ര ഫത്വവകൾക്ക് കൂച്ചുവിലങ്ങ്,മതനിയമങ്ങൾ എടുത്തോണ്ട് പോകാൻ അന്ത്യശാസന….
തട്ടമിട്ട പെൺകുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നു.ഇന്ത്യൻ പൗരൻ എന്ന നിലയിൽ ആടാനും പാടാനും ചുവടുവെക്കാനും ഏവർക്കും സ്വാതന്ത്ര്യമുണ്ട്.
പിള്ളേരേ,നിങ്ങൾ ഫ്ലാഷ്മോബോ എന്തു വേണേലും നടത്തിക്കോ,നിങ്ങളുടെ ഇഷ്ടം.
മതത്തെ വെറുതെ വിടണമെന്നു മാത്രം.രാജ്യത്ത് മതം ആരെയും അടിച്ചേൽപ്പിക്കുന്നില്ലെന്നോർക്കണം.മതത്തിന്റെ ചട്ടക്കൂടുകളും വിദി വിലക്കുകളും സ്വീകാര്യമെങ്കിൽ മാത്രം മതത്തിന്റെ വ്യത്തത്തിൽ നിന്നാൽ മതി.മുസ്ലിമെന്നു അവകാശപ്പെടുന്നതോടൊപ്പം മതത്തിന്റെ അതിർവരമ്പുകളെ വെല്ലുവിളിക്കുന്നതും നിഷേധിക്കുന്നതും ന്യായീകരിക്കാനാകില്ല. ഒരു ഫുട്ബാൾ കളിക്കാരൻ കൈ കൊണ്ട് ഗോളടിക്കാൻ സ്വാതന്ത്ര്യം ചോദിച്ചാലുള്ളതുപോലെ അപഹാസ്യമാണ്.
ഇസ്ലാമിനെ പുരോഗമനവൽക്കരിക്കാനിറങ്ങിയിരിക്കുകയാണ് ഇടതന്മാരും നവലിബറലുകളും. ഇസ്ലാം കേവലം ദർശനമാണെന്ന് അവർ ധരിച്ചുവെച്ചിരിക്കുന്നു. ഇസ്ലാം സമഗ്ര ജീവിത പദ്ധതി കൂടിയാണെന്ന് അറിയാതെ പോകരുത്.വിശ്വാസിയുടെ നടപ്പും വസ്ത്ര ധാരണയും പൊതു ഇടപെടലുകളും എല്ലാം അതിൽ പ്രമേയമാണ്.ഇനിയൊരു പുരോഗമനം സാധ്യമേ അല്ല. ഇസ്ലാമിന്റെ മേൽവിലാസത്തിൽ പ്രത്യക്ഷപ്പെട്ട് മത വ്യവഹാരങ്ങളെ കൊഞ്ഞനം കുത്തിയാൽ സ്വാഭാവികമായും മതപണ്ഡിതർ ഇടപെടും. അതിൽ വിളറി പൂണ്ടിട്ടു കാര്യമില്ല.പണ്ഡിതർ മതനിയമം വിഷതീകരിക്കുന്നത് അവർ അവഗാഹം നേടിയ മതത്തിന്റെ മൂല്യപ്രമാണങ്ങളിൽ നിന്നു തന്നെയാണ്. അതിനു കൂച്ചുവിലങ്ങിടാൻ ഇടതന്മാരെ,മതേതര ജീവികളെ, നിങ്ങൾക്കെന്തവകാശം?
ഇടതിന്റെ സ്വാതന്ത്ര്യ ദാഹത്തിലും ഉൾപ്രേരണകളുണ്ട്. പരീക്ഷാഹാളിലും ചില വിദ്യാലയങ്ങളിലും മക്കനക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനു നിരവദി പെൺകുട്ടികൾ രംഗത്തുവന്നതോർക്കുന്നു. അന്നൊന്നും അനങ്ങാതിരുന്ന എസ്എഫ്ഐ മലപ്പുറത്തെ പെൺകുട്ടികൾക്ക് വേണ്ടി കച്ചമുറുക്കിയതിന്റെ താൽപര്യം വ്യക്തമാണ്.വിശ്വാസത്തിന്റെ പേരിൽ ഒരു പെൺകുട്ടി ആറുമാസത്തിലധികം വീട്ടുതടങ്കിൽ തളക്കപ്പെട്ടപ്പോളും ഇടതന്മാരോ മതേതര ബുദ്ധിജീവികളോ കണ്ടതായോ കേട്ടതായോ നടിച്ചില്ല. ഇസ്ലാമിന്റെ മതനിയമങ്ങൾ ഉൾകൊണ്ട് ചിട്ടയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളിൽ ഇവന്മാർക്ക് ഒരു താത്പര്യവുമില്ലെന്നർത്ഥം.മുസ്ലിമിന്റെ പേരിൽ മത നിയമങ്ങളെ ചോദ്യം ചെയ്ത് വല്ല പെൺപിള്ളേരും രംഗത്തു വന്നാൽ കയ്യടിക്കാനും ഏറ്റുവിളിക്കാനും സർവ്വ ഇടത്മാരും രംഗത്തുണ്ടാകും.ഇതിന്റെ ഒക്കെചേതോവികാരം?
കുട്ടിസഖാക്കളെ, മുസ്ലിംകളോട് എന്തുമാകാമെന്ന നിലപാടിനോട് മാറ്റം വരുത്തിയേ മതിയാകൂ.മുസ്ലിംകളെ കേവലം വോട്ടുബാങ്കിന്റെ കണ്ണോടെ കണ്ടാൽ അതികകാലം പിടിച്ചു നിൽക്കാനാകുമെന്ന് മോഹിക്കണ്ട. ‘വിശ്വാസി സമൂഹം’എന്ന തലത്തിൽ സമീപിക്കാൻ നിങ്ങളുടെ പ്രത്രിയശാസ്ത്രത്തിൽ മാർഗങ്ങളില്ലെങ്കിൽ അവിടെയാണ് തിരുത്ത് വേണ്ടത്. സമീപകാലത്തെ മുസ്ലിം വ്യവഹാരങ്ങൾക്കുനേരെയുള്ള നിങ്ങളുടെ എല്ലാ സമീപനങ്ങളിലും ശക്തമായ പ്രതിഷേധമുണ്ട്.താടിയിലും പർദ്ദയിലും നിങ്ങളിറക്കിയ ഫത്വവകൾ മതത്തോടുള്ള വെല്ലുവിളിതന്നെയാണ്. വിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ‘ ഹാദിയ ' എന്ന പെൺകുട്ടിയുടെ കാര്യത്തിൽ എത്ര പിന്തിരിപ്പൻ നിലപാടാണ് നിങ്ങൾ സ്വീകരിച്ചത്?
ഫ്ലാഷ് മോബ് വിവാദത്തിൽ സമുദായത്തിനു വലിയ പാഠങ്ങളുണ്ട്.പല മുൻ ധാരണകളും തിരുത്താൻ സഹായകമായി. ശത്രുവിന്റെ ലഷ്യം സുഡാപിയോ താടിയോ പർദ്ദയോ അല്ല,മതമാണെന്ന വലിയ തിരിച്ചറിവ് സമുദായത്തിനു ലഭിച്ചു. സമുദായത്തിന്റെ പൊതു വിഷയങ്ങളിൽ ഗ്രൂപ്പും പോരും മറന്ന് ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടു.ഇനിയെങ്കിലും ഇടതന്മാരോടുള്ള മൃദു സമീപനത്തിൽ പുനർ വിചിന്തനം നടത്താൻ സമുദായ നേത്യത്വം തയ്യാറാകണം.
✍️മുസ്തഫ ഇരുമ്പുഴി,
✍️മുസ്തഫ ഇരുമ്പുഴി,
No comments:
Post a Comment