Monday 25 December 2017

ഉൾ വിളി

ഉലകിന്റെ സൗന്ദര്യ
പൂപകങ്ങളിൽ
ഭ്രമമായ്, മോഹമാൽ
ഉള്ളം മദിക്കവെ,

ഉദിച്ചു പൊങ്ങിയെൻ
അന്തരാത്മാവിലെവിടെയോ
ഉടയോൻ ഇലാഹരെ
പ്രേമ സൗഗന്ധികം

ഉദി മദി ലങ്കിടും
ഇറയോൻ വജ്ഹൊളി
കാണുവാൻ തിരുമുൾ-
കാഴ്ച്ചയപ്പിക്കവെ,

ഇല്ല, ഇല്ല, എൻ
പ്രേമ പ്രപഞ്ചമിൽ
മുത്തിനെ പുൽകി-
യോർക്കല്ലാതൊരു ഇടം.

എന്നുടെ കാമുകൻ
പൂതിങ്കളിൻ ശോഭ
മാത്രമേ ഈ ഉയിർ
സൗന്ദര്യമിന്ന്.

അറിയൂ നീ, തുടരുവിൻ,
തിങ്കളിൻ ഇമ വെട്ടവും
എങ്കിലേകിടാൻ എൻ
സ്നേഹ മാർദ്രമായ്.

പെട്ടെന്നു കേട്ട ഈ
ഉൾവിളിയാലെ ഞാൻ
ഓടി തളർന്നെത്തി
പൂനിലാ മദീനയിൽ.

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...