Monday 25 December 2017

മരുനിലാവ്


        ഇരുളിൽ വലഞ്ഞു ഞാൻ    

ഇരവും പകലുമായ്

ഇറയോനെതിരെയായ്
ഈ ജീവൻ തുലക്കവെ.

കണ്ടു ഞാനൊരു നാളിൽ
കാലത്തിൻ നിദാനമാം
കരുണാമയൻ തന്റെ
കനിവിന്നൊളി ദീപം

സുന്ദര,സുരഭില
സൗന്ദര്യ സുമോഹന
സപ്ത സരസ്സിൽ മുങ്ങി
സ്വയമേ അലിഞ്ഞു ഞാൻ

ഒളിവേ,അറിഞ്ഞു ഞാൻ
ഒരുവൻ വരമിത്
ഓമലിൻ സ്നേഹമെന്നിൽ
ഓളമായ്, തിരക്കായ്…

ജീവിതം വിയർപ്പാക്കി
ജീവികൾക്കൊളിയേകി
ജഗമേയഖിലവും
ജയ ശാന്തിയാം തിങ്കൾ

മാമരുഭൂവിൽ വീണ
മൺ തരിനെങ്കിലും
‘മരു’വിൽ നിലാവിനാൽ
മിന്നും പൊൻതരി ഞാനേ..


ഇസ്സുദ്ദീൻ പട്ടാമ്പി.

No comments:

Post a Comment

മുത്ത് നബി(സ): കീർത്തന കാവ്യങ്ങൾ

കാവ്യ നിർമ്മാണത്തിലെ നിയമമായ ,വൃത്തവും പ്രാസവും മാസ്മരികതയും മൗലികമായി സമ്മേളിച്ച് അലങ്കാര രൂപങ്ങളുടെ അർത്ഥപുഷ്ട്ടിയുള്ള പദങ്ങളെ താളത്മകമ...