അവൻ കയ്യിലേന്തിയ
കൊടിയായിരുന്നു
ആദ്യം ശ്രദ്ധയിൽ പെട്ടത്.
അതിൽ,
ചോരയുറ്റുന്നതായ
ഒരു ക്രൂരമുഖം
ആലേഘനം ചെയ്യപ്പെട്ടിരിക്കുന്നു.
തുറു കണ്ണുകളും
ചോര തെറിക്കുന്ന നാക്കും
ഭയം ജനിപ്പിക്കുന്നു..
അവൻ ധരിച്ച ഷർട്ടിൽ
ചോരത്തുള്ളികളുടെ ചിത്രം
നമിച്ചൊരു തലയോട്ടി
നരച്ച അവന്റെ ജീൻസിൽ
‘കില്ലൻ’ എന്ന കറുത്ത വാക്ക്
പള്ളിക്കരികിൽ അവൻ നിന്നപ്പോൾ
ഞാനാ മുഖം കണ്ടു.
എന്തൊക്കെയാണിത്?
അസ്വസ്ഥതയോടെ ഞാൻ ചോദിച്ചു..
അവൻ പറഞ്ഞു,
‘ മുസ്ലിം’ തീവ്രവാദ പ്രതിരോധം..
✍️ത്വയ്യിബ് അരീക്കോട്
No comments:
Post a Comment